alldigitricks

മഴ നനഞ്ഞ മഞ്ഞണിഞ്ഞ തെങ്കാശി വഴി ഒരു കോവിഡ് കാല യാത്ര

കൊറോണ ആയത് കൊണ്ട് അത്യാവശ്യം മാസത്തിൽ ഒരു ട്രിപ്പ് ഒക്കെ പോയി കൊണ്ടിരുന്നു പാവങ്ങൾക്ക് മൊത്തം പണി കിട്ടി എന്ന് പറഞ്ഞാൽ അത് ഒട്ടും അതിശയോക്തി അല്ല.പിന്നെ യാത്രയേക്കാൾ വലുതാണ് ജീവൻ എന്ന് അറിയാവുന്ന സഞ്ചാരികൾ എല്ലാവരും തന്നെ യാത്രയിൽ നിന്ന് ഒരു ക്വാറന്റയിൻ എടുത്തു.അങ്ങനെ 7 മാസത്തോളം കഴിഞ്ഞു എന്റെ ആ ക്വാറന്റയിൻ.ജോലി ചെയ്യുന്ന തമിഴ്നാട്ടിൽ നിന്ന് വീട്ടിൽ പോയിട്ടും അത്ര തന്നെ ദിവസങ്ങൾ ആയി.അപ്പൊൾ ആണ് സർക്കാര് ശരിക്കും ഉള്ള ക്വാരന്റെൻ നിയമങ്ങളിൽ കുറച്ച് അയവ് വരുത്തിയത്. എന്നാല് പിന്നെ നാട്ടിൽ പോയേക്കാം എന്ന് ഞാൻ അങ്ങ് ഓർത്ത്.



അത് ഒരു ട്രിപ്പ് ആക്കാം എന്ന് കൂടി വിചാരിച്ച് റൂട്ട് മാറ്റി പിടിച്ച്. തിരുവനന്തപുരം വിട്ട് തെങ്കാശി വഴി ആക്കി യാത്ര. കാര്യം കുറ്റാലം ,തെന്മല അടക്കം ഉള്ള എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടഞ്ഞ് കിടക്കുക ആണ് എന്ന് അറിയാം എന്നാലും ആര്യങ്കാവ് ചുരം വഴി ഒരു റൗണ്ട് പോകല്ലോ എന്ന് ഓർത്ത് ആശ്വസിച്ചു.

അങ്ങനെ പാസ് എടുത്ത്, കൂടെ ജോലി ചെയ്യുന്ന കൂട്ടുകാരന്റെ കിട്ടിയ വണ്ടിയിൽ ഒറ്റക്ക് യാത്ര ആയി.

വഴി

തിരുനെൽവേലി - ആലങ്കുളം - തെങ്കാശി - ചെങ്കോട്ട - ആര്യങ്കാവ് - തെന്മല - പുനലൂർ - കോന്നി - പത്തനം തിട്ട - ആറന്മുള - മണർകാട് - കോട്ടയം - തലയോലപ്പറമ്പ് 

മുകളിൽ പറഞ്ഞത് പോലെ വഴിയിൽ ഉള്ള കാഴ്ചകൾ മാത്രം ആസ്വദിച്ച് ആണ് ഞാൻ യാത്ര ചെയ്തത്.ആകെ നിർത്തിയത് കേരള തമിഴ്നാട് അതിർത്തിയിൽ ആര്യങ്കാവിൽ ഉള്ള കോവിഡ് ചെക് പോസ്റ്റിൽ മാത്രം.ഭക്ഷണം ,വെള്ളം അടക്കം എല്ലാം നേരത്തെ തന്നെ കരുതിയിരുന്നു.

അങ്ങനെ ആ വഴിയിൽ കൂടി വീട്ടിൽ വന്ന ഞാൻ വീട്ടിലെ ക്വാറന്റയിൻ കഴിഞ്ഞ് വന്ന വഴിയിൽ തന്നെ തിരിച്ച് പോയി.

കുറ്റാലം വെള്ളച്ചാട്ടത്തിൽ വെള്ളം ഇല്ലായിരുന്നു. അത് കൊണ്ട് പോയാലും കാണാൻ ഒന്നും ഇല്ലായിരുന്നു. അത് പോലെ തെന്മല എക്കോ ടൂറിസം,ഡാം ഒക്കെ അടഞ്ഞ് കിടക്കുന്നു.മഴ ആരംഭിച്ചിട്ടില്ലാത്തതിനാൽ വെള്ളം കാണാൻ സാധ്യത ഇല്ല.

പിന്നെ ആര്യങ്കാവ് ചുരവും, അച്ചൻകോവിൽ പുഴയും,തെന്മലയിലും പുനലൂരിലും ഉള്ള സഹ്യ നിരകളുടെയും കൂടെ കണ്ണാറ പാലത്തിന്റെയും സൗന്ദര്യം മാത്രം ആസ്വദിച്ച് ഞാൻ സ്വയം നിർവൃതി അടഞ്ഞു.

ഒരിക്കലും ഒരു ട്രിപ്പ് എന്ന് പറയാൻ പറ്റില്ല.ആകെ സഞ്ചരിച്ച ദൂരം ഏകദേശം അറുന്നൂറ് കിലോമീറ്റർ മാത്രം ആണ്. എങ്കിലും എന്നിലെ സഞ്ചരിക്ക് ചെറിയ ഒരു ആശ്വാസം ആയി.

ബാക്കി യാത്ര കൊറോണ കാലം നീങ്ങിയതിന് ശേഷം മാത്രം.